Type Here to Get Search Results !

Bottom Ad

ഉപ്പള മണിമുണ്ടയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ ആറാംതരം വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍- മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസ് (11) മരിച്ചത്. സ്‌കൂളില്‍ ഒരാഴ്ച മുമ്പ് നടന്ന പരീക്ഷയില്‍ ഉത്തരപേപ്പറില്‍ ചോദ്യം എഴുതി വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് തല്ലിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കുട്ടിയുടെ മരണം മര്‍ദനമേറ്റല്ലെന്നും നേരത്തെയുള്ള അസുഖം മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad