Type Here to Get Search Results !

Bottom Ad

നീലേശ്വരത്തെ റൈസ് മില്‍ ഉടമ ട്രെയിന്‍ തട്ടി മരിച്ചു


നീലേശ്വരം:(www.evisiinnews.co)  റൈസ് മില്‍ ഉടമ മൂലപ്പള്ളിയിലെ കെ.ഹരീഷ് (53) ട്രെയിന്‍ തട്ടി മരിച്ചു. കൊഴുന്തിലെ ജയശ്രീ റൈസ് മില്‍ ഉടമയും മര്‍ച്ചന്റ്സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. നേരത്തെ മര്‍ച്ചന്റ്സ് റിക്രിയേഷന്‍ ക്ലബിലും പ്രവര്‍ത്തിച്ചു. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണു നീലേശ്വരം വ്യാപാരഭവനില്‍ നടന്നത്. ഭാര്യ: സുനന്ദ (ഉദുമ). മക്കള്‍: ഹര്‍ഷന ഹരീഷ്, ദര്‍ശന ഹരീഷ് (എന്‍ജിനിയറിങ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അശോകന്‍ (കോയമ്പത്തൂര്‍), സുരേശന്‍ (റിട്ട. കൃഷി അസിസ്റ്റന്റ്), ശോഭ, സതീശന്‍ (ഗള്‍ഫ്), ജയശ്രീ, പ്രദീപന്‍ (ഗള്‍ഫ്).

Post a Comment

0 Comments

Top Post Ad

Below Post Ad