Type Here to Get Search Results !

Bottom Ad

ബേത്തൂര്‍പാറ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുളത്തിൽ മുങ്ങിമരിച്ചു

കാസര്‍കോട്:(www.evisionnews.co)ബേത്തൂര്‍പാറ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുളത്തിൽ മുങ്ങിമരിച്ചു. അമ്മയോടൊപ്പം കുളത്തില്‍ അലക്കാന്‍ പോയ കുറ്റിക്കോല്‍ ചായിത്തടുക്കത്തെ വില്‍സണ്‍ -മോളി ദമ്പതികളുടെ മകളും ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ സിനി (16)യാണ് മരിച്ചത്.മോളി തുണി അലക്കിക്കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പുറത്തെടുത്ത് ഉടന്‍തന്നെ ബേത്തൂര്‍പാറയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സൗമ്യ,സില്‍വി.

Post a Comment

0 Comments

Top Post Ad

Below Post Ad