കാസര്‍കോട് (www.evisionnews.co): കാരുണ്യ പ്രവര്‍ത്തനത്തെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന യുവാക്കളുടെ കൂട്ടായ്മയായ കൂവത്തോട്ടി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മിച്ച ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു. വീടിന്റെ താക്കോല്‍ദാനം സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദിറിന് കൈമാറി നിര്‍വഹിച്ചു. കണ്‍വീനര്‍ നസീര്‍ കൂവത്തോട്ടി സ്വാഗതം പറഞ്ഞു.
കല്ലട്ര അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി. ചെമ്മനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കെ.എം.സി.സി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ്, മുസ്ലിം ലീഗ് 14-ാം വാര്‍ഡ് പ്രസിഡണ്ട് എം.എം ഹനീഫ്, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ആഷിഖ് കൂവത്തൊട്ടി, സിദ്ധീഖ് മാക്കോട് പ്രസംഗിച്ചു.
Post a Comment
0 Comments