Type Here to Get Search Results !

Bottom Ad

അധികൃതരുടെ അവഗണയിൽ മനം മടുത്തു:ബസ്‌ തൊഴിലാളികള്‍ റോഡ്‌ നന്നാക്കി

ബദിയഡുക്ക:(www.evisionnews.co)അധികൃതരുടെ അവഗണയിൽ മനം മടുത്ത ബസ്‌ തൊഴിലാളികള്‍ കുണ്ടുംകുഴിയും നിറഞ്ഞ്‌ ഗതാഗതം ദുസ്സഹമായ റോഡ്‌ നന്നാക്കി.ചെര്‍ക്കള-അടുക്കസ്ഥല റോഡില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള കകാടമന അട്‌ക്കസ്ഥല ഭാഗത്ത്‌ ബദിയഡുക്ക പ്രൈഡ്‌ ബസ്‌ സംഘടനാ തൊഴിലാളികളാണ്‌ അറ്റകുറ്റപ്പണി നടത്തി റോഡ്‌ ഗതാഗതയോഗ്യമാക്കിയത്‌.

കുഴികളില്‍ കല്ലു നിറച്ച ശേഷം ജെ സി ബി ഉപയോഗിച്ച്‌ അവ ഉറപ്പിച്ചാണ്‌ റോഡു ഗതാഗതയോഗ്യമാക്കുന്നത്‌. പ്രൈഡ്‌ ബസ്‌ തൊഴിലാളികളായ ഹാരിസ്‌, ശ്രീധരന്‍, അഷ്‌റഫ്‌, മഹാലിംഗ എന്നിവര്‍ പ്രവൃത്തിക്കു നേതൃത്വം നല്‍കി. ബസ്‌ തൊഴിലാളികളുടെ പ്രവൃത്തിയെ നാട്ടുകാര്‍ ശ്ലാഘിച്ചു.ബസ് തൊഴിലാളികളുടെ മാതൃകാപരമായ പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad