Type Here to Get Search Results !

Bottom Ad

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സി.പി.എം- ഡി.വൈ.എഫ്.ഐ സംഘംചേര്‍ന്ന് വധിക്കാന്‍ ശ്രമം

കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമം. മാരകമായി പരിക്കേറ്റ മാങ്ങാട്ടെ പ്രഭാകരന്റെ മകന്‍ പ്രവിരാജ് (23)നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാങ്ങാടാണ് സംഭവം. നടന്നുപോകുകയായിരുന്ന പ്രവിരാജിനെ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുപ്പതോളംവരുന്ന സംഘം മാരക ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഒരു പ്രവര്‍ത്തകന്റെ ചരമദിനവുമായി ബന്ധപ്പെ് ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. കൊല്ലാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവിരാജ് പൊലീസിന് മൊഴിനല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad