Type Here to Get Search Results !

Bottom Ad

വരൂ.., നമുക്കീ മഴ നനഞ്ഞു നടക്കാം....


സ്വഫ് വാന്‍ ചെടേക്കാല്‍

ലേഖനം : (www.evisionnews.co) വാരാന്ത്യത്തിന്റെ  ആലസ്യതയില്‍ മൂടിപ്പൂതച്ചുറങ്ങുമ്പോള്‍, ചിങ്ങ മാസത്തിലെ മഴത്തുള്ളികള്‍ താരാട്ടുപാടി തരും. ഉണരണമെന്ന് എത്രം വിചാരിച്ചാലും, പുരമേച്ചിലില്‍ നിന്നും ഇറ്റിവീഴുന്ന മഴത്തുള്ളകളേയും ആസ്വാദിച്ച്
ജനല്‍ ചില്ലിലൂടെ പുറത്ത് നോക്കി കുറേ സമയം വെറുതെ കിടക്കും. ചിലപ്പോള്‍ ഉമ്മയുടെ ഉണര്‍ത്ത് പാട്ട് പോലും മഴചാറ്റലിന്റെ ശബ്ദത്തില്‍ അലിഞ്ഞ് പോവും . അലസതയില്‍ നിന്നും കുഴിമടിയനിലേക്ക് , ഉറക്കിന്റെ ആഴത്തിലേക്ക് ഞാന്‍ പിന്നേയും മുങ്ങാംക്കുഴിയിട്ട് പോകും....

മഴ സുന്ദരമാണ്, ആന്ദമാണ്, ആശ്വാസമാണ് ആഹ്ലാദമാണ് അങ്ങനെ വിശേഷണത്തിന്റെ ഒരു നൂര്‍ ഭാവങ്ങളാണ്. മഴയെ പ്രണയത്തോടും സൗഹൃത്തോടും ഉപമിച്ചവര്‍ എത്രയോയുണ്ട്. ആസ്വാദനത്തിന്റെ പലകോണുകളില്‍ നിന്നും വീക്ഷിച്ചവരായിരുന്നവര്‍.

മഴക്ക് വഴങ്ങാത്തവരോ, മഴയെ ഇഷ്ടപെടാത്തവരായോ ആരുമുണ്ടാവില്ല.പുറമെ നിന്ന് പോലും മഴയെ പറ്റി പറയുമ്പോഴും മനസ്സിന്റയുള്ളില്‍ ഒരുമഴത്തുള്ളിയുട നനവ് അനുഭവപ്പെടാറുണ്ട്.

അക്ഷരകൂട്ടങ്ങളെ തേടി വിദ്യാലയ മുറ്റത്ത് എത്തിയപ്പോഴും എന്നെ ഹാര്‍ദവായി സ്വീകരിച്ചത് ജൂണിലെ മഴതന്നെയായിരുന്നു.പുത്തനുടുപ്പും പുസത്കവും പുതുമഴയില്‍ നനഞ്ഞിട്ടുണ്ട്. അടിച്ചുവീശിയ കാറ്റില്‍ ആ കുഞ്ഞ് മനസ്സ് പേടിച്ചിട്ടാണോ, ഒറ്റപ്പെടലിന്റെ വേദന കൊണ്ടോ എന്നൊന്നും അറിയില്ല എങ്കിലും ഉമ്മയുടെ ഭദ്രമായ കരങ്ങളില്‍ പിടിച്ച് തൂങ്ങിയിട്ടുമുണ്ട്.മിന്നല്‍ പിണര്‍പ്പുകള്‍, ഇടിവെട്ടലുകള്‍, കാറ്റ് , പോരാത്തിന് പകുതിമാത്രം ഓടുപാകിയ ക്ലാസ്സ് മുറിയും.

ഉമ്മയുടെ സംരക്ഷണത്തിന്റെ ഒരായിരം മതില്‍ കെട്ടുകള്‍ ഉപേക്ഷിച്ച് ക്ലാസിറുമിലെത്തിയ ഞാനും കൂട്ട്കാരും പലപ്പോഴും പകച്ച് നിന്നിട്ടുണ്ട്, നിസ്സാഹയരായി ഒരുകരച്ചിലിന്റെ പ്രതിഷേധത്തില്‍ ഞങ്ങള്‍ പ്രതികരണശേഷിയില്ലാത്തവരായി.വൈകുന്നേരമാവാന്‍ മിനിറ്റുകളും മണിക്കൂറകളും കൂട്ടിയും കിഴിച്ചും ആ സെക്കന്റുകളെ തള്ളിയത് എന്നും മറക്കാനാവാത്തതാണ്.ബസ് കയറിയാല്‍ തിമര്‍ത്ത് പെയ്യുന്ന മഴയില്‍ ടോര്‍പോളിന്‍ മറവിരിച്ചാല്‍ പിന്നീട് ഇറങ്ങേണ്ട സ്ഥലം പോലും കാണാനാവില്ല. സ്റ്റോപ് മാറി ഇറങ്ങി പല്ലപ്പോഴും വീടണയാന്‍ വൈകിയിരുന്നു.
വിദ്യാര്‍ത്ഥി ജീവിതത്തില്‍ മഴയുടെ ആസ്വാദന രീതികള്‍ പല രീതിയിലും പലവഴിയിലുമാണ്.പുസ്തക താളുകള്‍ നെഞ്ചോട് ചേര്‍ത്ത് മഴ നനയാതെ സൂക്ഷിച്ചവര്‍ , ഓണ പരീക്ഷ കഴിഞ്ഞാല്‍ അവധിയുടെ ഉത്സാവന്തരീക്ഷം തീര്‍ക്കുന്നതും പരീക്ഷചൂടില്‍ നിന്നും മുക്തമാവുന്നതും ചിങ്ങമാസത്തിലെ മഴനനഞ്ഞാണ്.ഗ്രാമം മുഴുവനും മഴയുടെ പൊലിമ പറഞ്ഞ്, ഞാര്‍ നട്ട്, പാരമ്പര്യമയ പലഹരങ്ങളുണ്ടാക്കിയും ചക്കപ്പചുട്ടും ചക്കക്കുരു വറുത്തതും മഴയുത്സവത്തിന് മാറ്റുക്കൂട്ടികൊണ്ടേയിരിക്കും.

**                                  **                                        ***
ക്ഷമിക്കണം സഹോദര, ഉറ്റി വീഴുന്ന മഴതുള്ളികളെ വൈപര്‍ കൊണ്ട് തുടച്ച് മാറ്റി ആഢംബര കാറിനുള്ളിലിരുന്ന് മഴതുള്ളികളെ തല്ലിയൊതുക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ ആസ്വാദനങ്ങള്‍ അരോചകമായി തോന്നിയെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്.മണ്ണിലിറങ്ങണം.. മഴം നയണം...പുതുമഴക്ക് മണ്ണില്‍ നിന്നും ലഭിക്കുന്ന വാസനം തിരിച്ചറിയണം.
നിറഞ്ഞൊഴുകുന്ന തോടിലും, കവിഞ്ഞൊഴുകുന്ന കുളത്തിലും കുളിക്കണം, പറ്റുമെങ്കില്‍ അടുത്ത തലമുറയ്ക്ക് കടലാസ് വഞ്ചിയുണ്ടാക്കി വെള്ളത്തിലിറാക്കാനുള്ള ധൈര്യമെങ്കിലും പകരണം . ശിതിലീകരിച്ച മുറിക്കുള്ളില്‍ നിന്നും ആപ്പിളിന്റെ ടാബില്‍ പുത്തന്‍ ഗൈമിംഗ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു തലമുറക്ക് കൃത്രിമ മഴയുണ്ടാക്കുന്നതിന്റെ രസതന്ത്രം പറഞ്ഞ് പഠുപ്പിക്കുന്നതിന് മുമ്പ് ശുദ്ധമായ മഴവെള്ളം കൊണ്ട് കുടിക്കുകയും കുളിക്കുകയം ചെയ്ത, അത്ര വിദൂരമൊന്നുമല്ലാത്ത തലമുറയുടെ പിന്നാമ്പുറക്കാരാണ് നമ്മളെന്നെങ്കിലും ബോധ്യപ്പെടുത്താന്‍ സാധിക്കണം.വേവ് പൂളുകളില്‍ വേനലവധി ആസ്വാദിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്റെ ചുറ്റുപാടില്‍ നിന്നും തന്നെ ശുദ്ധമായ നീരുറവകളില്‍ നിന്നും കുട്ടികള്‍ക്ക് വെള്ളത്തിന്റെ പ്രാധാനം പറഞ്ഞ് കൊടുക്കാന്‍ സാധിക്കണം.

        **                                  **                               ***
വീട്ടില്‍ നിന്നും ഓഫീസിലേക്കിറങ്ങിയാലും ഓഫീസില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് വന്നാലും മഴ അകമ്പടി വരുന്നത് എന്റെ മാത്രം ഭാഗ്യമാണോ എന്നറിയില്ല, ഞാന്‍ എത്ര വൈകിയാലും മഴ എന്നോടൊപ്പം തന്നെയുണ്ടാവും.ചാറ്റല്‍ മഴയില്‍ ബൈക്കോടിക്കുന്നത് ഒരു പ്രത്യേക ത്രീല്ലാണ്. ഹോണടിച്ചും ലൈറ്റ് ഒണ് ചെയ്തും വരുന്ന ഹെവി വാഹനങ്ങള്‍ക്ക് മുന്നിലൂടെ അല്‍പമെങ്കിലും അഹങ്കാരത്തോടെ തന്നെയല്ലെ നമ്മളൊക്കെ ബൈക്കോടിക്കുന്നത്.ആ തണുപ്പകറ്റാന്‍ തട്ടുകടയില്‍ നിന്നും വാങ്ങിയ മുഹബ്ബത്തിന്റെ സുലൈമാനിയും സമൂസയും തരുന്ന രുചി വേറെ തന്നെയല്ലെ.

പെരുമഴയത്ത് നിങ്ങള്‍ എപ്പോഴെങ്കിലും വീട്ടിലെത്താതെ പാതി വഴിയില്‍ ബാക്കിയായിട്ടുണ്ടോ? കനത്ത മഴയും ഇടിമിന്നലും കൂട്ടിനുള്ള ബസ്റ്റാന്റില്‍ നിങ്ങള്‍ തനിച്ചിരുന്നിട്ടുണ്ടോ? പേടിച്ച് പോയിട്ടുണ്ട് ഏകാന്തതയെ ഓര്‍ത്തിട്ട്, വീട്ടില്‍ അവസാനം വെളിച്ചമണയുന്ന ഉമ്മയുടെ കാത്തിരിപ്പിനെ ഓര്‍ത്തിട്ട്, ഒരു വട്ടമല്ല ഒരുപാട് തവണ, ഉമ്മയുടെ പ്രാത്ഥനകള്‍ മാത്രം കൂട്ടിനുണ്ടായിരുന്നു കൂരിരുളടഞ്ഞ ബൈക്യത്രകള്‍ മറക്കാനാവുന്നതല്ല..
ഈ മഴയല്ലെ ഉമ്മയെ അത്രമാത്രം സ്‌നേഹിക്കാന്‍ പഠിപ്പിച്ചത്... ടൗണില്‍ നിന്നും വീട്ടിലെത്തുന്നതിന് മുന്‍പെ പെയ്തിറങ്ങുന്ന മഴ ഞങ്ങളെ പല്ലപ്പോഴും ബസ്റ്റോപ്പുകളിലെയും കാവല്‍കാരാക്കിയിട്ടുണ്ട്. എത്ര വൈകിയാലും സഹനത്തോടെ കാത്തിരിക്കുന്ന ഷാനിഫെന്ന കൂട്ടുകാരനെ സമ്മാനിച്ചതും ഈ മഴതന്നെയാണ്.സംസാരങ്ങളും സംഭാഷണങ്ങളും ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ പുതുനാമ്പിട്ടു.സ്‌നേഹം കൊണ്ടവന്‍ എന്റെ ഹൃദയത്തിലേക്കുള്ള സ്വര്‍ണ്ണ പാലം പണിതു.സൗഹൃദവും സ്‌നേവും കെട്ടിപ്പടുക്കുന്നതില്‍ മഴയുടെ പങ്കൊഴിച്ച് കൂടാന്‍ പറ്റാത്തതാണ്.

ഇനിയും ഈ മഴ നനയണം, അടിമ്പായി തോടും, കൊല്ലങ്കാന കുളവും നീന്തി തീര്‍ക്കണം, പെര്‍മുദയിലെ വെള്ളച്ചാട്ടത്തിനടിയില്‍ ഒരു കൊച്ചുകൂട്ടിയെ പോലെ മഴച്ചില്ലുകള്‍ തട്ടിത്തെറിപ്പിച്ച് കൊണ്ട് വെറുതെയിരിക്കണം
നിറഞ്ഞൊഴുകുന്ന പുഴകളും കുളങ്ങളും ചരിത്ര പുസത്കത്തിലെ ഒരേട് മാത്രമായി പരിണമിക്കുന്നതിന്റെ ഒരല്‍പം മുന്‍പ്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad