Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ചെത്തി വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് (www.evisionnews.co): വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ചിത്താരി ചേറ്റുക്കുണ്ടിലെ ഇബ്രാഹിം ഖലീലിനെ (24)യാണ് മഡിയന്‍ സനാ റോഡിന് സമീപം അറസ്റ്റു ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ഖലീലിനെ ഹോസ്ദുര്‍ഗ് എസ്.ഐ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വീട്ടിലെ വിവാഹം ഉറപ്പിച്ച യുവതിയെ ഖലീലിന് ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരു വിവാഹത്തിന് തയാറാവുകയും വിവാഹം ഉറപ്പിച്ച വിവരം അറിക്കാതിരിക്കുകയും ചെയ്തതിന്റൈ വൈരാഗ്യത്തില്‍ വടിവാളുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനും കുടുംബനാഥന്റെ പരാതിയിലും മാരകയുധം കൈവശം വെച്ചതിനും പൊലീസ് സ്വമേധയ ഖലീലിനെതിരെ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad