Type Here to Get Search Results !

Bottom Ad

ആലൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് നേരെ അക്രമം

മുളിയാര്‍:(www.evisionnews.co)ആലൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് നേരെ അക്രമം. ആലൂരില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ(35)ക്കാണ് മര്‍ദ്ദനമേറ്റത്. ഈ മാസം 3നാണ് സംഭവം. തനിച്ച് താമസിക്കുന്ന ഹനീഫയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഹനീഫയെ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാലനടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒരാളാണ് മര്‍ദ്ദിച്ചതെന്ന്  മുഹമ്മദ് ഹനീഫ നൽകിയ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ആദൂര്‍ പൊലീസിനും പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad