Type Here to Get Search Results !

Bottom Ad

ആല്‍ഫി മാര്‍ട്ടിന്‍ ചികിത്സാ സഹായം:മൂന്നാം ഘട്ട സംഗീതയാത്ര നാളെ

കരിവേടകം: (www.evisionnews.co)ആല്‍ഫി മാര്‍ട്ടിന്‍ ചികിത്സ സഹായ കമ്മിറ്റിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി ബിരിക്കുളം ചൈത്ര വാഹിനി കലാക്ഷേത്രം ചാരിറ്റബിള്‍ സൊസൈറ്റിയിലെ കലാകാരന്‍മാരുടെ ജീവകാരുണ്യ സംഗീതയാത്ര മൂന്നാം ഘട്ടം നാളെ രാവിലെ കാസര്‍കോട്‌ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത്‌ നഗരസഭ കൗണ്‍സിലര്‍ രമേശന്‍ ഉദ്‌ഘാടനം ചെയ്യും.കഴിഞ്ഞ മാസം രണ്ടാം തീയ്യതി ഇരിയണ്ണി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌്‌ വണ്‍ വിദ്യാര്‍ത്ഥിയായ ആല്‍ഫി മാര്‍ട്ടിന്‍ സ്‌ക്കൂള്‍ വിട്ട്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രത്തില്‍ നില്‍ക്കുമ്പോഴാണ്‌ കാറപകടത്തില്‍പ്പെട്ടത്‌.മംഗലാപുരത്തു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അബോധാവസ്ഥയിലാണ്‌. കാഞ്ഞാങ്ങാട്‌, നീലേശ്വരം ടൗണുകളിലും സംഗീതയാത്ര നടത്തുമെന്ന്‌ ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad