Type Here to Get Search Results !

Bottom Ad

വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറിയാല്‍ ഇനി രണ്ടുവര്‍ഷം വരെ 'വിമാന വിലക്ക്'


ന്യൂഡല്‍ഹി : (www.evisionnews.co) വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). യാത്രക്കാരുടെ പെരുമാറ്റം അനുസരിച്ച് മൂന്നു തലത്തിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
വിലക്ക് ഇപ്രകാരം

1. മോശം ചേഷ്ടകള്‍ കാണിക്കുകയും, വാക്കുകള്‍ക്കൊണ്ട് അധിക്ഷേപിക്കുകയും അനിയന്ത്രിതമായി കുടിച്ചു മോശമായി പെരുമാറുകയും ചെയ്യുന്നവര്‍ക്ക് പരമാവതി മൂന്നു മാസം വരെയാകും യാത്രാ വിലക്ക്.

2. തള്ളുക, തൊഴിക്കുക, അടിക്കുക അനാവശ്യമായി സ്പര്‍ശിക്കുക തുടങ്ങിയ രീതിയില്‍ പെരുമാറുന്ന യാത്രക്കാര്‍ക്കു പരമാവധി ആറുമാസം വരെയാണു വിലക്ക്.

3. ഗൗരവതരമായ മറ്റു കാര്യങ്ങള്‍ അതായതു മര്‍ദ്ദനം, വിമാനത്തിനകത്തെ സംവിധാനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തുക തുടങ്ങിയ പെരുമാറ്റങ്ങള്‍ക്കു രണ്ടു വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തും.

സംഭവമുണ്ടായി 30 ദിവസത്തിനകം വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സ്വതന്ത്ര കമ്മിറ്റി ഏതു തലത്തിലെ വിലക്ക് ഏര്‍പ്പെടുത്തണമെന്നു തീരുമാനിക്കും. നിലവിലെ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ക്കൊപ്പമായിരിക്കും യാത്രാ വിലക്കും ഏര്‍പ്പെടുത്തുക. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രലയം നിര്‍ദേശിക്കുന്ന വ്യക്തികളുടെ പേരും യാത്രാവിലക്കു പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി.

നിയമം പ്രാബല്യത്തിലായാല്‍ ആഭ്യന്തര യാത്രകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും നിര്‍ബന്ധമായിരിക്കും. ഇക്കഴിഞ്ഞ ഏപ്രിലില്‍ ശിവസേന എംപി രവീന്ദ്ര ഗായ്ക്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്നാണു യാത്രാ വിലക്ക് പട്ടിക രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad