Type Here to Get Search Results !

Bottom Ad

ജനറൽ ആശുപത്രിയിലെ രക്തക്ഷാമം പരിഹരിക്കാൻ യുവജന സംഘനകൾ മുന്നോട്ട് വരണം; എ ജി സി ബഷീർ

മൊഗ്രാൽ:(www.evisionnews.co) ജനറൽ ആശുപത്രിയിൽ അനുഭവപ്പെടുന്ന രക്തക്ഷാമം പരിഹരിക്കപ്പെടുന്നതിന് യുവജന സംഘടനകൾ മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ പറഞ്ഞു മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ മേഖല കമ്മിറ്റി കാസർകോട്  ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് വി പി കോംപ്ലക്സിൽ സംഘടിപ്പിച്ച രക്ത ഗ്രുപ്പ് നിർണയ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മനുഷ്യന്റെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അവസരോചിതമായി ഇടപെടാൻ മുന്നോട്ട് വന്ന യൂത്ത് ലീഗ് അഭിനന്ദനം അർഹികുന്നതായി എ ജി സി പറഞ്ഞു നൂറിൽ പരം യുവാക്കളാണ് ക്യാമ്പിൽ പങ്കെടുത്തത് രക്തം ശേഖരിക്കുന്ന സാമഗ്രികൾ തീർന്നതിനാൽ അവസാനം വന്നവർക്ക് രക്തം നൽകാൻ സാധിച്ചില്ല. ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിലെ പന്ത്രണ്ട് വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.മേഖല പ്രസിഡന്റ് നിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു ജനൽ സെക്രട്ടറി ജംഷീർ മൊഗ്രാൽ സ്വാഗതം പറഞ്ഞു.സയ്യിദ് മദനി തങ്ങൾ, എം അബ്ബാസ്, വി പി അബ്ദുൽ ഖാദർ, എസ് എ എം ബഷീർ, അസീസ് കളത്തൂർ, എ കെ ആരിഫ്, ഇർഷാദ് മൊഗ്രാൽ, കെ എൽ പുണ്ഡരികാക്ഷ, അബ്ദുല്ല സ്പിക് ,ടി എം ഷുഹൈബ്, ബി എൻ മുഹമ്മദലി, സയ്യിദ് ഹാദി തങ്ങൾ ,ഹസൻ ബത്തേരി, സെഡ് എ മൊഗ്രാൽ ,സി എച്ച് ഖാദർ, എം ജി അബ്ദുൽ റഹിമാൻ, നാസർ മൊഗ്രാൽ, സിദ്ധിഖ് റഹ്മാൻ, അബുബക്കർ സ്പിക്, സകീർ കെ കെ പുറം, സുൽഫി ഷേണി, എം പി ഖാലിദ്, അബ്ദുല്ല കുഞ്ഞി ദുബൈ, മുഹമ്മദ് പേരാൽ, നൗഫൽ കൂൾ ഫോം ' അനീസ് കോട്ട, അശ്രഫ് പെർവാഡ് ,ഇർഫാൻ യു എം, എം പി ഹംമസ, യുനുസ് കടവത്ത്, അബ്ദുല്ല ചളിയംകോട്, അബ്കോ മുഹമ്മദ്, അനീസ് കൊപ്ര ബസാർ, ഷകീൽ മൊഗ്രാൽ, ആരിഫ് മൊഗ്രാൽ ,തൻവീർ ,ആരിഫ് ഡി എം, ഷഫീഖ് മൈ മുൻ നഗർ, മുനീബ് കോട്ട, ഹാരിസ് ബഗ്ദാദ്, ഹർഷാദ് ഹുബ്ലി, മഖ്ദൂം, ഷമീർ റോവേർ സ്, നൗഷാദ് പള്ളിക്കൽ, ഹുെസെൻ റോവേർ സ്, ഫൈസൽ ടി എം, ഷമീർ കെ കെ പുറം, നൗഷാദ് നടുപ്പളം, അസീസ് ജാസ്, ഷരീഫ് ഗല്ലി, അൻവർ മൊഗ്രാൽ, റിയാസ് കരിം, എസ് എ മുസ, അനസ് കെ കെ, അർഫാദ് മൊഗ്രാൽ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad