സീതാംഗോളി (www.evisionnews.co): ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്റെ സാരമായി പരിക്കേറ്റു. മണിയംപാറയിലെ സമദ് മുസ്ലിയാര്‍ക്കാണ് പരിക്കേറ്റത്. ഇയാളെ കാല്‍ അറ്റ നിലയില്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
സീതാംഗോളി പെര്‍ള റോഡില്‍ മുഖാരിക്കണ്ടത്ത് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. സീതാംഗോളി ഭാഗത്ത് നിന്ന് പെര്‍ള ഭാഗത്തേക്ക് പോകുകയായിരുന്ന സമദ് മുസ്ലിയാര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന ആള്‍ടോ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗതിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കില്‍ ഇടിച്ച കാര്‍ റോഡില്‍ നിന്നും തെന്നിമാറി താഴേച്ചയുള്ള ഭാഗത്തേക്ക് പാഞ്ഞുകയറിയിരുന്നു.
Post a Comment
0 Comments