Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു: ഭാര്യക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.co): സീതാംഗോളിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായുന്ന രണ്ടു കുട്ടികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. സീതാംഗോളി കട്ടത്തടുക്ക രിഫായി നഗറിലെ ടി ഖാദറിന്റെ മകന്‍ അമീര്‍ (34) ആണ് മരിച്ചത്. ഭാര്യ റംസാന മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ബന്ധുവീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കമ്പാറില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയില്‍ സീതാംഗോളിയില്‍ വെച്ചാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുവീഴുകയും തെറിച്ചുവീണ അമീര്‍ റോഡില്‍ തലയടിച്ച് മരിക്കുകയുമായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad