മഞ്ചേശ്വരം (www.evisionnews.co): ബംഗളൂരുവലേക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ ബസിലിടിച്ച് യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഉപ്പള പത്വാടിയിലെ മഹമൂദിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദാ (21)ണ് മരിച്ചത്. പത്വാടിയിലെ നൗഫല്‍ (21), ഇര്‍ഷാദ് (21), അര്‍ബാസ് (21), ഫവാസ് (21), സക്കീര്‍ (20), മണ്ണംകുഴിയിലെ അര്‍ഫാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നൗഫലിന്റെ നിലഗുരുതരമാണ്.
തിങ്കളാഴ്ച വൈകിട്ടോടെ ഉദ്യാവര്‍ ദേശീയപാതയിലാണ് അപകടം. ഏഴുപേരടങ്ങുന്ന സുഹൃത്തുക്കള്‍ പെരുന്നാള്‍ അവധിക്ക് ബംഗളൂരുവിലേക്ക് ടൂര്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു. ഏകസഹോദരന്‍ നസീം. ഉപ്പയിലെ ഒരു വസ്ത്രാലയത്തില്‍ ജോലിചെയ്തുവരികയായിരുന്നു മിര്‍ഷാദ്.
Post a Comment
0 Comments