Type Here to Get Search Results !

Bottom Ad

സാംസ്‌കാരിക സംഘടനകള്‍ ഉത്തരവാദിത്വം നിര്‍വഹിക്കണം: എ. അബ്ദുല്‍ റഹിമാന്‍

മുളിയാർ: (www.evisionnews.co) പുതുതലമുറക്കിടയില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവന തല്‍പരതയും വളര്‍ത്തിയെടുക്കുന്നതില്‍ സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍ അഭിപ്രായപ്പെട്ടു. സ്വന്തം താല്‍പര്യത്തിനപ്പുറം ചുറ്റുവട്ടത്തിന്റെ നൊമ്പരം ഉള്‍കൊള്ളാനും അര്‍ഹരായവര്‍ക്ക് കരുണ്യമെത്തിക്കാനും യുവത്വം പ്രാപ്തമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫീസ് ബോവിക്കാനം ബാലനടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ റഹ്്മാന്‍ ബസ്റ്റാന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എം ഹാരിസ് സ്വാഗതം പറഞ്ഞു. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി.

ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.ബി ശാഫി, മുളിയാര്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എം.കെ. അബ്ദുല്‍ റഹ്മാന്‍, ബി.എം അഷ്‌റഫ്, അബ്ബാസ് കൊളചെപ്പ്, ശഫീഖ് മൈകുഴി, ഖാദര്‍ ആലൂര്‍, ബി.കെ ഹംസ, ബി. അബ്ദുല്ല ബാലനടുക്കം, തുരുത്തി മുഹമ്മദ് കുഞ്ഞി, പി, അബ്ദുല്ല മുതലപ്പാറ, എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ നുസ്രത്ത് നഗര്‍, ആലൂര്‍ റസാഖ്, കെ. മുഹമ്മദ് കുഞ്ഞി, നിസാം ബാലനടുക്കം, ബി. സുലൈമാന്‍ ബാലനടുക്കം, കബീര്‍ ബാലനടുക്കം, നിസാര്‍ ബസ്റ്റാന്റ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad