Type Here to Get Search Results !

Bottom Ad

ജിസിസി ഗ്രീന്‍ സ്റ്റാര്‍ മീത്തല്‍ മാങ്ങാട് ഉപഹാര സമര്‍പ്പണം നടത്തി


ഷാര്‍ജ: (www.evisionnews.co) മീത്തല്‍ മാങ്ങാട്  ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് റഫീഖ് ആടിയത്തിന്റെ അധ്യക്ഷതയില്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് ക്ലബ്ബ് സെക്രട്ടറി മുഷ്താഖ് അഹ്മദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരപ്പിക്കുകയും റിപ്പോര്‍ട്ട് അവലോകനവും ചര്‍ച്ചയും നടത്തി. ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുകയും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച റഫീഖ് ആടിയത്ത് , ഫൈസല്‍ മോട്ടയില്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.കമ്മിറ്റി ട്രഷറര്‍ ഷാഫി മൊട്ടയില്‍,മഷ്ഹൂദ് പി എച്ച്,റാഫി തൊട്ടിയില്‍, മഷ്ഹൂദ് തൊട്ടിയില്‍, നവാബ് പി. എച് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. എച് മുഹമ്മദ് ഹനീഫ സ്വാഗതവും സെക്രട്ടറി ഖലീല്‍ അല്‍ഐന്‍ നന്ദി യും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad