Type Here to Get Search Results !

Bottom Ad

കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന; പുതിയ 500 രൂപയ്ക്കും വ്യാജനിറങ്ങി


ന്യൂഡല്‍ഹി : (www.evisionnews.co) രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4% വര്‍ധനയുണ്ടായെന്നു റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ലഭിച്ചത് ആയിരത്തിന്റെ നോട്ടുകളാണ്. പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകളുടെ വ്യാജന്‍മാരെയും ബാങ്കുകളില്‍ ലഭിച്ചു.

2015-16 സാമ്പത്തിക വര്‍ഷം 6.32 ലക്ഷം കള്ളനോട്ടുകളാണു ബാങ്കുകളില്‍ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതു 7.62 ലക്ഷമായി. കഴിഞ്ഞ നവംബര്‍ എട്ടിന് 1000, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ വ്യാജന്‍മാരെ കണ്ടെത്താനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൂറിന്റെ വ്യാജനില്‍ കുറവുണ്ടായെന്നും ആയിരത്തിന്റേതു വര്‍ധിച്ചെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.

രണ്ടായിരത്തിന്റെ 638 വ്യാജന്‍മാരെയാണു ലഭിച്ചത്. പുതിയ അഞ്ഞൂറു രൂപയുടെ 199 എണ്ണവും ലഭിച്ചു. പഴയ അഞ്ഞൂറു രൂപയുടെ 3,17,567 വ്യാജ നോട്ടുകളാണു ബാങ്കുകളില്‍ ലഭിച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇതു 261,695 എണ്ണമായിരുന്നു. 2015-16ല്‍ നൂറു രൂപയുടെ 2,21,447 വ്യാജന്‍മാരെ ബാങ്കുകളില്‍ ലഭിച്ചപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,77,195 എണ്ണമായി കുറഞ്ഞു. രണ്ട്, അഞ്ച് രൂപ നോട്ടുകളിലും വ്യാജന്‍മാര്‍ പ്രചരിക്കുന്നുണ്ട്. ഇവയുടെ എണ്‍പതു നോട്ടുകളാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചതെങ്കില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇതു രണ്ടെണ്ണം മാത്രമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad