മലപ്പുറം: (www.evisionnews.co) വിമാനജീവനക്കാരില്‍ ഒരാള്‍ അടിയന്തര അവധി എടുത്തതിനെത്തുടര്‍ന്ന് 45 യാത്രക്കാരെ ഇറക്കി കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബി വിമാനത്തിന്റെ യാത്ര. തിങ്കളാഴ്ച രാത്രി പത്തിനു പുറപ്പെടേണ്ട ഇത്തിഹാദ് വിമാനത്തിലെ കാബിന്‍ക്രൂവില്‍ ഒരാള്‍ അസുഖബാധിതനായി അവധി എടുക്കുകയായിരുന്നു. രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് കാബിന്‍ ക്രൂവിന്റെയും യാത്രക്കാരുടെയും അനുപാതം പാലിക്കാന്‍ വേണ്ടിയാണ് ഒരു ജീവനക്കാരന്‍ അവധിയായതിനെ തുടര്‍ന്ന് 45 യാത്രക്കാരെ തിരികെയിറക്കിയത്. തിങ്കളാഴ്ച രാത്രി 10നു പുറപ്പെടേണ്ട വിമാനം മൂന്നുമണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്. തിരികെയറിക്കിയവരെ ഹോട്ടലുകളിലേക്കു മാറ്റി, ചൊവ്വാഴ്ച രാവിലെ മറ്റു വിമാനങ്ങളില്‍ കൊണ്ടുപോയി
Post a Comment
0 Comments