Type Here to Get Search Results !

Bottom Ad

നാടുകടത്തല്‍ ഭീഷണിയില്‍ യുഎസിലെ 20,000 ഇന്ത്യക്കാര്‍


വാഷിങ്ടന്‍: (www.evisionnews.co)  യുഎസിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതോടെ, നാടുകടത്തല്‍ ഭീഷണിയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരും. കുട്ടികളെന്ന നിലയില്‍ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്. 
ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ല്‍ അധികം ഇന്ത്യക്കാര്‍ യുഎസില്‍ തുടരാനാവാത്ത സ്ഥിതിയിലാണെന്നാണു യുഎസിലെ ദക്ഷിണേഷ്യന്‍ വംശജരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗദര്‍' (എസ്എഎഎല്‍ടി) എന്ന സംഘടനയുടെ കണക്ക്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതിനു പുറമെ, ആറു മാസത്തിനകം ഇതുമായി ബന്ധപ്പെട്ടു നിയമനിര്‍മാണം നടത്തുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതോടെ, നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഒട്ടേറെ ഇന്ത്യക്കാര്‍.
ചെറിയ പ്രായത്തില്‍ മതിയായ രേഖകളൊന്നും കൂടാതെ മാതാപിതാക്കള്‍ക്കൊപ്പം യുഎസിലെത്തിയവരെയാണു ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രതികൂലമായി ബാധിക്കുക. ഇത്തരം ആളുകള്‍ക്കു നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ഡിഎസിഎ. ഇവര്‍ക്കു പിന്നീടു യുഎസില്‍ ജോലി ചെയ്യാനും യുഎസ് ഭരണകൂടത്തിന്റെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാനും അനുമതി നല്‍കിക്കൊണ്ട് 2012ലാണ് ഒബാമ ഭരണകൂടം ഡിഎസിഎ നടപ്പാക്കിയത്.

ഏതാണ്ട് 27,000 ഏഷ്യന്‍  അമേരിക്കന്‍ വംശജര്‍ക്ക് ഡിഎസിഎയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് എസ്എഎഎല്‍ടിയുടെ കണക്ക്. അതില്‍ 5,500 ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉള്‍പ്പെടുന്നു. ഡിഎസിഎയ്ക്ക് അര്‍ഹരായ 17,000 ഇന്ത്യക്കാരും 6,000 പാക്കിസ്ഥാന്‍കാരും അനുമതിക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഡിഎസിഎ ഒന്നാകെ റദ്ദാക്കിയ ട്രംപിന്റെ തീരുമാനം എത്തിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad