Type Here to Get Search Results !

Bottom Ad

പള്ളിക്കര റെയില്‍വെ മേല്‍പ്പാലം; പി. കരുണാകരന്‍ എം പിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ജനകീയ സത്യാഗ്രഹം 18 മുതല്‍


നീലേശ്വരം: (www.evisionnews.co) പള്ളിക്കരയിലെ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 18 മുതല്‍ അനിശ്ചിത കാല ജനകീയ സത്യാഗ്രഹം ആരംഭിക്കും. ദേശീയപാതയില്‍ പ്രധാന മേല്‍പ്പാലം എന്ന നിലയില്‍ പള്ളിക്കര റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമാകാത്തതു കാരണം ജനങ്ങള്‍ വലിയ യാത്രാ ദുരിതം അനുഭവിക്കുകയാണ്. മേല്‍പാല നിര്‍മ്മാണത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാവുകയും കേന്ദ്ര സര്‍ക്കാറിന്റെ സേതു ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. 

എന്നാല്‍ നാഷണല്‍ ഹൈവേ ആറുവരി പാതയാക്കാനുള്ള തീരുമാനം വന്നതിനെ തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മേല്‍പാല നിര്‍മ്മാണം ആരംഭിക്കാത്ത സ്ഥിതിയാണുള്ളത്. ഈ വിഷയത്തില്‍ ഔദ്യോഗികമായ ഇടപെടലിനൊപ്പം ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് സത്യാഗ്രഹ പരിപാടി സംഘടിപ്പിക്കുന്നതെന്ന് എം പി പറഞ്ഞു.

സത്യാഗ്രഹ പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സന്നദ്ധ സംഘടനകളുടെയും യോഗം സെപ്തംബര്‍ 11ന് വൈകുന്നേരം 4.30ന് നീലേശ്വരം സഹകരണ അര്‍ബ്ബന്‍ ബാങ്ക് ഹാളില്‍ ചേരും.

Post a Comment

0 Comments

Top Post Ad

Below Post Ad