കാസര്‍കോട്: (www.evisionnews.co) റിട്ട. കെല്‍ജീവനക്കാരന്റെ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച് പട്ടപ്പകല്‍ കവര്‍ച്ച. പതിനാല് പവന്‍ സ്വര്‍ണാഭരണവും 45,000 രൂപ വില വരുന്ന നെക്ലസും കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി-കമ്പാര്‍ റോഡില്‍ പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി. ശശികുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ രാവിലെ വീട് പൂട്ടി തൃക്കണ്ണാട് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.
ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം, എസ്.ഐ. പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധനക്കെത്തി. വീടിനെ കുറിച്ച് നന്നായി അറിയാമായിരുന്ന ആളായിരിക്കാം കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഊര്‍ജ്ജിതമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments