Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ മദ്യനയം; മുസ്ലിം ലീഗ് താലൂക്ക് തല മാര്‍ച്ച് 11ന്


കാസര്‍കോട്: (www.evisionnews.co)  എല്‍.ഡി. എഫ്. സര്‍ക്കാറിന്റെ മദ്യനയത്തിനെതിരായും വിദ്യാലയങ്ങക്കും, ആരാധനാലയങ്ങള്‍ക്കും അരികില്‍ ബാറുകള്‍ അനുവദിക്കാനുള്ള തീരുമാനം പുനഃ പരിശോധിക്കണമെന്നാവ ശ്യപ്പെട്ടും സെപ്റ്റമ്പര്‍  11 ന് (തിങ്കളാഴ്ച) താലൂക്ക് എക്‌സൈസ് കേന്ദ്രങ്ങളിലേക്ക് നടത്തുന്ന മാര്‍ച്ച്  വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ്ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ചെര്‍ക്കളം അബദുള്ള അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
സി .ടി . അഹമ്മദലി, എ.അബദുള്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ടി.ഇ.അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ. ബക്കര്‍ , എം.അബദുല്ല മുഗു, സി.മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ ബത്തേരി ,ഹംസ തൊട്ടി, ഖാദര്‍ ചെങ്കള, മിഹ്‌റാജ് അബ്ദുള്‍ ഖാദര്‍, എ.എം. കടവത്ത്, എം.പി.ജാഫര്‍, കെ. അബുല്ല കുഞ്ഞി , എ.ബി.ശാഫി, അബ്ദുള്‍ റഹ്മാന്‍ ഒണ്‍ ഫോര്‍ , അഡ്വ:എം.ടി.പി. കരിം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad