Type Here to Get Search Results !

Bottom Ad

നൂറാം ജന്മവര്‍ഷത്തില്‍ എംജിആര്‍ മുഖച്ചിത്രത്തോടെ പുതിയ 100 രൂപ നാണയം


ന്യൂഡല്‍ഹി: (www.evisionnews.co)  അണ്ണാ ഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എംജിആറിന്റെ നൂറാം ജന്മവര്‍ഷത്തില്‍ അദ്ദേഹത്തെ ആദരിക്കാനായി കേന്ദ്രസര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കുന്നു. 4.4 സെന്റിമീറ്റര്‍ വ്യാസവും 35 ഗ്രാം തൂക്കവും നാണയത്തിനുണ്ടാകും.
ഒരു വശത്ത് എംജിആറിന്റെ മുഖച്ചിത്രവും മറുവശത്ത് അശോകസ്തംഭവും ആലേഖനം ചെയ്താണു നാണയം ഇറക്കുക. പുതിയ അഞ്ചുരൂപ നാണയങ്ങളും ഇതോടൊപ്പം ഇറക്കും. എംജിആറിന്റെ നൂറാം ജന്മവര്‍ഷത്തില്‍ പ്രത്യേക നാണയവും തപാല്‍ സ്റ്റാംപും പുറത്തിറക്കണമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad