കാസർകോട്:(www.evisionnews.co)ഓണം-ബക്രീദ് പച്ചക്കറി വിപണിയായ ഓണസമൃദ്ധി-17 ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് ഒടയഞ്ചാലില്‍ നടക്കുന്ന ചടങ്ങില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിക്കും. ഓണക്കാലത്ത് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍പഴം, പച്ചക്കറികള്‍ എന്നിവ ന്യായവില നല്‍കി സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സുരക്ഷിതമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനാണ് സെപ്തംബര്‍ മൂന്നുവരെ ഓണസമൃദ്ധി സംഘടിപ്പിച്ചിരിക്കുന്നത്.
Post a Comment
0 Comments