Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധ പീഡനം: ബദിയഡുക്കയിലെ മദ്ധ്യവയസ്‌ക്കനെതിരെ കേസ്


ബദിയഡുക്ക: (www.evisionnews.co) പട്ടികജാതി വിഭാഗക്കാരനായ പതിമൂന്നുകാരനെ അടച്ചിട്ട വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം നീര്‍ച്ചാല്‍, നെടുഗളെയിലെ സുകുമാര(55)നെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഏതാനും ദിവസം മുമ്പാണ് സംഭവം. വൈകുന്നേരം ഏഴുമണിയോടെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള പഴയ വീട് അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്നാണ് സംഭവം പുറത്തായത്. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തി കുട്ടിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad