Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ വേട്ടയില്‍ മോഡിയും പിണറായിയും ഒരേ പാതയില്‍: പി.എം.എ. സലാം


കാസര്‍കോട്: (www.evisionnews.co) കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങളുടെ ദളിത് - ന്യൂനപക്ഷ വേട്ടക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായ പ്രതിരോധ കോട്ട തീര്‍ത്ത സംഗമം ചെറുത്തു നില്‍പ്പിന്റെ പുതുചരിത്രം തീര്‍ത്തു. ദളിത്- ന്യൂനപക്ഷ വേട്ടയുടെ പര്യായമായി കേരള പൊലീസ് അധ:പതിക്കുമ്പോള്‍ സംസ്ഥാന ഭരണകൂടം വാചക കസര്‍ത്തുകളില്‍ അഭിരമിക്കുകയാണ്. ചിന്തിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും വ്യക്തിത്വം കാത്തു സൂക്ഷിക്കാനുമുള്ള പൗരന്റെ മൗലികാവകാശ സംരക്ഷണത്തിന് ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ചെറുത്തു നില്‍പ്പിന്റെ മഹാവിളംബരമായി സംരക്ഷണ പോരാട്ടം മാറി. നീതിയും ന്യായവും കൈവിട്ട പോലീസ് ഇപ്പോള്‍ നടത്തുന്ന ഫാസിസ്റ്റ് പ്രീണനം രാജ്യത്തെ അപകടത്തിലേക്കാണ് വഴി നടത്തുന്നതെന്ന് പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.
മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച 'സംരക്ഷണ പോരാട്ടം'  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ മുസ് ലിം ലീഗ്  ഭാരവാഹികളായ എ.അബ്ദുല്‍ റഹിമാന്‍, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, ടി.ഇ.അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ഷംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, എം.അബ്ദുല്ല മുഗു, കെ.ഇ.എ ബക്കര്‍ , സി.മുഹമ്മദ്കുഞ്ഞി, അഷ്‌റഫ് പള്ളിക്കണ്ടം, ടി.എ.മൂസ, എ.എം.കടവത്ത്, എം.പി.ജാഫര്‍, എം.അബ്ബാസ്, കെ.അബ്ദുല്ലക്കുഞ്ഞി, എ.ബി. ശാഫി, അബ ദുല്‍ റഹ്മാന്‍ ഒണ്‍ ഫോര്‍ , എം.ടി .പി .കരിം,എ.കെ.എം അഷറഫ്,  അഷറഫ് എടനീര്‍,  ടി.ഡി കബീര്‍ തെക്കില്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കുഞ്ഞാമദ് പുഞ്ചാവി, എ.എ. അബ്ദുല്‍ റഹിമാന്‍,  ഷരീഫ് കൊടവഞ്ചി,  എ.പി.ഉമ്മര്‍, പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad