Type Here to Get Search Results !

Bottom Ad

ജയലളിതയുടെ മരണം: തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു


ചെന്നൈ : (www.evisionnews.co) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. പനീര്‍സെല്‍വത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാജിയോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയി. തുടര്‍ന്ന് ലയനം പൂര്‍ത്തിയാക്കാന്‍ പനീര്‍സെല്‍വം മുന്നോട്ടുവച്ചിരുന്ന നിര്‍ദേശങ്ങളിലൊന്നുമിതായിരുന്നു.

2016 ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്റ്റംബര്‍ 22നു കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നാലിനു വൈകിട്ട് ഹൃദയാഘാതമുണ്ടായത്. 
തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്റെയും (എക്‌മോ) മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂര്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍, ഇതിനു വിപരീതമായി ചില അനിഷ്ട സംഭവങ്ങളില്‍ പോയസ് ഗാര്‍ഡനില്‍ ഉണ്ടായെന്നാണ് ശശികല വിരുദ്ധ പക്ഷം ആരോപിക്കുന്നത്

Post a Comment

0 Comments

Top Post Ad

Below Post Ad