കാസര്‍കോട് :(www.evisionnews.co) കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് വയോജനങ്ങളുടെ ഓണാഘോഷം സംഘടിപ്പിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും ഓണസദ്യയുമുണ്ടായി.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ നൈമുന്നീസ, കെ എം അബ്ദുള്‍റഹ്മാന്‍, സമീന മുജീബ്, വി എം മുനീര്‍, മിസ്‌രിയ ഹമീദ്, കൗണ്‍സിലര്‍മാരായ സുജിത്, രമേഷ്, എസ് രഹ്‌ന, കെ ദിനേശ്, നഗരസഭ സെക്രട്ടറി സജികുമാര്‍, കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വയോമിത്രം കോ- ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് കെ അനീഷ് സ്വാഗതവും ഇ എച്ച് അജിത നന്ദിയും പറഞ്ഞു.
Post a Comment
0 Comments