Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കുടുബത്തിന് ഷാർജ കെഎംസിസി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി

ഷാർജ:(www.evisionnews.co)ചൂരി മസ്ജിദിൽ വെച്ച് സംഘ് പരിവാർ ഗുണ്ടകളാൽ കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിനായി കാസർകോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രൂപം നൽകിയ ഭവന പദ്ധതിയിലേക്ക് ഷാർജ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സഹായം നൽകി. 2,06,000 രൂപയാണ് ആദ്യ ഗഡു സഹായമായി കെഎംസിസി കമ്മിറ്റി കൈമാറിയത്.കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എഎം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ല കെഎംസിസിയുടെ സഹായം പ്രസിഡണ്ട് സക്കീർ കുമ്പള, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ചെർക്കളം അബ്ദുല്ലയെ ഏൽപിച്ചു. ദളിത് ലീഗ് നേതാവ് അയ്യപ്പൻ കൊണാട് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന വൈസ്. പ്രസി. സി.ടി അഹമ്മദലി, ജില്ല ട്രഷറർ എ അബ്ദുൽ റഹ്‌മാൻ, ടിഇ അബ്ദുല്ല, എൻഎ നെല്ലിക്കുന്ന് എംഎൽഎ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, എഎ ജലീൽ, കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ്. പ്രസി നിസാർ തളങ്കര,ഷാർജ സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട്, ഷാഫി തച്ചങ്ങാട്, ഹംസ മുക്കൂട്, സുബൈർ പള്ളിക്കാൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad