Type Here to Get Search Results !

Bottom Ad

ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം

കാസർകോട്:(www.evisionnews.co) അനിഷ്ട സംഭവങ്ങളുണ്ടായ മാവുങ്കാലിലും പരിസരങ്ങളിലും ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനും ജില്ലയിലാകെ സമാധാനം നിലനിര്‍ത്താനും സര്‍വ്വകക്ഷിസമാധാന യോഗം ആഹ്വാനം ചെയ്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ യോഗത്തിലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജില്ലയുടെ സമാധാനത്തിന് കളങ്കമേല്‍ക്കാതിരിക്കാനും ശക്തമായ നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരവും കിംവദന്തികള്‍ പരത്തുതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും. ഇത്തരം വാര്‍ത്തകളെക്കുറിച്ച് പരസ്പരം നിജസ്ഥിതി അന്വേഷിക്കാനും രാഷ്ട്രീയനേതൃത്വം തയ്യാറാകും. സാമൂഹിക മാധ്യമങ്ങളിലൂടെയുളള പ്രചരണത്തിന്റെ പേരില്‍ ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകരുത്. പ്രാദേശികതലത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് പരിഹരിക്കും. കഴിഞ്ഞ ദിവസം മാവുങ്കാലിലും പരിസരങ്ങളിലും ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ തടയാനെത്തിയ പോലീസ് അതിക്രമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ് പി അന്വേഷിക്കും. വീട്, വ്യാപാരസ്ഥാപനങ്ങള്‍, പാര്‍ട്ടിഓഫീസുകള്‍ തുടങ്ങിയവ അക്രമിക്കുന്നതിനെ യോഗം അപലപിച്ചു. രാഷ്ട്രീയകക്ഷികളുടെ പരിപാടികളില്‍ തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നത് പരമാവധി ഒഴിവാക്കാനും പോലീസ് നിര്‍ദ്ദേശമുണ്ടായാല്‍ തുറ വാഹനങ്ങളില്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാതിരിക്കാനും തീരുമാനമായി. അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നു ജില്ലാകളക്ടര്‍ പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണും കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനും വിശദീകരിച്ചു. മാവുങ്കാല്‍ സംഭവത്തില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. രണ്ട് കേസുകള്‍ പോലീസ് സ്വമേധയ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യോഗത്തില്‍ ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, അഡ്വ.സി എച്ച് കുഞ്ഞമ്പു, അഡ്വ. കെ ശ്രീകാന്ത്, എ വേലായുധന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, എം സി ഖമറുദ്ദീന്‍, എ അബ്ദുള്‍ റഹ്മാന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എ ദാമോദരന്‍, എന്‍ മധു, വി കൃഷ്ണന്‍, കെ വി പ്രജില്‍, വ്യാപാരി വ്യവസായകളുടെപ്രതിനിധി കെ അഹമ്മദ് ഷെരീഫ്, ഡിവൈഎസ്പി കെ ദാമോദരന്‍, ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍ കുമാര്‍, ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍, കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി അസിനാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad