Type Here to Get Search Results !

Bottom Ad

ആര്‍ദ്രം -കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം 26 ന്

കാസർകോട്:(www.evisionnews.co)ആര്‍ദ്രം മിഷന്റെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 26 ന്  രാവിലെ ഒമ്പത് മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടാണ് ആര്‍ദ്രം മിഷന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കുന്നത്. ജില്ലയിലെ ഏഴു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഇ-ഹെല്‍ത്ത് ടാബ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ആരോഗ്യസേന പ്രഖ്യാപനം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad