Type Here to Get Search Results !

Bottom Ad

കയര്‍ഫെഡ് ഓണം സ്റ്റാളിന് വെള്ളരിക്കുണ്ടിൽ തുടക്കമായി

വെള്ളരിക്കുണ്ട്:(www.evisionnews.co) കയര്‍ വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണം കയറുല്‍പ്പന്ന വിപണന മേളകളുടെ ഭാഗമായി കയര്‍ ഫെഡിന്റെ ഓണം വിപണന സ്റ്റാള്‍ വെള്ളരിക്കുണ്ടില്‍ തുറന്നു . വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ റീന തോമസ് അദ്ധ്യക്ഷത വഹിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു ആദ്യവില്‍പ്പന ജിമ്മി ഇടപ്പാടിക്ക് നല്‍കി നിര്‍വ്വഹിച്ചു. എന്‍.ഡി വിന്‍സെന്റ്, നാരായണന്‍.കെ,രമ്യ.കെ എന്നിവര്‍ സംബന്ധിച്ചു. കയര്‍ ഫെഡിന്റെ കിടക്കകള്‍, ഡോര്‍ മാറ്റുകള്‍ തുടങ്ങി മികച്ച ഗുണനിലവാരമുള്ള കയറുല്‍പ്പന്നങ്ങൾ ആകര്‍ഷകമായ ഡിസ്‌കൗണ്ടോടു കൂടി വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad