Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് പാര്‍ലമെന്റ് നടത്തി

മഞ്ചേശ്വരം:(www.evisionnews.co) മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് പാര്‍ലമെന്റ് നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മൊബൈ സ്‌ക്വാഡ് എസ് ഐ രാമകൃഷ്ണന്‍ മദ്യ ലഹരി വിമുക്തി വിഷയം സംബന്ധിച്ച് ക്ലാസെടുത്തു. കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ റോഡ് സുരക്ഷയെ കുറിച്ച് ക്ലാസെടുത്തു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് മുസ്തഫ, ബഹരിന്‍ മുഹമ്മദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ആര്‍ ജയാനന്ദ,പ്രസാദ് റൈ, മിസ്ബാന, സായിറബാനു, ആശാലത, പ്രദീപ് കുമാര്‍,എിന്നിവരും, യൂത്ത് ക്ലബ് ഭാരവാഹികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ അബ്ദു സ്വാഗതവും ജനറല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഷാഫി പ്രസാദ് നന്ദിയും പറഞ്ഞു.






Post a Comment

0 Comments

Top Post Ad

Below Post Ad