Type Here to Get Search Results !

Bottom Ad

പി.വി. അന്‍വറിന്റെ പാർക്ക്: കൂടരഞ്ഞി പഞ്ചായത്ത് രേഖകള്‍ പുനഃപരിശോധിക്കും

മലപ്പുറം:(www.evisionnews.co) പി.വി. അന്‍വർ എംഎൽഎയുടെ മലപ്പുറം കക്കാടാംപൊയിലിലെ പിവിആർ എന്റർടെയ്ൻമെന്റ് നാച്ചുറൽ പാര്‍ക്കിന്റെ രേഖകള്‍ കൂടരഞ്ഞി പഞ്ചായത്ത് പുനഃപരിശോധിക്കും. ലൈസൻസ് നൽകിയശേഷം വീഴ്ച പറ്റിയോ എന്നാണു പരിശോധന. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കെപിസിസി നിര്‍ദേശത്തെ തുടർന്നാണു തീരുമാനമെന്നു പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു. സോളി ജോസഫുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, പാർക്കിനെതിരെ സമരം തുടരാനാണു കോൺഗ്രസിന്റെ തീരുമാനം.

പാര്‍ക്ക് വിവാദത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് അംഗീകരിക്കാതെ പി.വി.അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് രംഗത്തെത്തുന്ന നിലപാടായിരുന്നു സോളി ജോസഫിന്റേത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും നിയമാനുസൃതമായ നടപടിയാണു പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളതെന്നുമാണ് പ്രസി‍ഡന്റ് കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad