Type Here to Get Search Results !

Bottom Ad

മേൽ പറമ്പിൽ യൂത്ത് ലീഗ് സായാഹ്ന സംഗമംനടത്തി.

മേൽപറമ്പ്:(www.evisionnews.co)കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടപ്പിലാക്കി വന്നിരുന്ന വിവിധ ഭവന പദ്ധതികളെ അട്ടിമറിച്ച്ഇടതുപക്ഷ സർക്കാർപ്രഖ്യാപിച്ച ലൈഫ് പദ്ധതിയിലെ ക്രമക്കേടിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് മേൽ പറമ്പിൽ സമര സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി.കബീർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു.അബ്ദുല്ല ഒരവകര സ്വാഗതം പറഞ്ഞു.മുഹമ്മദ് കുഞ്ഞി പെരുമ്പള,അബൂബക്കർ കണ്ടത്തിൽ,പി.ബി. അഷ്റഫ്,നിസാർ ഫാത്തിമ,നസീർ കുവതൊട്ടി,ആഷിഖ് കുവതൊട്ടി,സുൽത്താൻ ഒരവങ്കര,ഖാദർ മിർഷാദ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad