Type Here to Get Search Results !

Bottom Ad

വോട്ടര്‍ പട്ടികയില്‍ വ്യാജന്മാരുണ്ടെന്ന് പരാതി: പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് കോടതി കയറുന്നു


കൊച്ചി (www.evisionnews.in): വ്യാജ അംഗങ്ങള്‍ വോട്ടര്‍പട്ടികയില്‍ കയറിപ്പറ്റിയെന്ന പരാതിയെ തുടര്‍ന്ന് ഹൈകോടതി പത്രപ്രവര്‍ത്തക യൂണിയന്റെ വിശദീകരണം തേടി. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കും മുഖ്യവരണാധികാരിക്കും എറണാകുളം ജില്ലാ വരണാധികാരിക്കും കോടതി നോട്ടീസയച്ചു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് ജില്ലയിലെ ഒരു വോട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ്.

എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ കേന്ദ്രമായ സ്വകാര്യ ചാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍ നല്‍കിയ തര്‍ക്കം പരിഗണിക്കാതെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നും യുണിയന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയ 87 പേര്‍ ആലപ്പുഴ ജില്ലയില്‍ തൊഴില്‍ നികുതി അടക്കുന്നതിന്റെ വിവരാവകാശ രേഖ പരിശോധിച്ചാണ് യൂണിയന്‍ നേതൃത്വത്തിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad