Type Here to Get Search Results !

Bottom Ad

ദളിത് കര്‍ഷക ന്യൂനപക്ഷ ദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് സായാഹ്ന ധര്‍ണ നാളെ


കാസര്‍കോട് (www.evisionnews.in): കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദളിത് കര്‍ഷക ന്യൂനപക്ഷ ദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ വൈകിട്ട് നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് മണ്ഡലം ലൈസന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രൂക്ഷമായ വിലക്കയറ്റവും പനി മരണങ്ങളും റേഷന്‍ കാര്‍ഡ് വിതരണത്തിലെ കാലതാമസവുംമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. 

ദളിത്, കര്‍ഷക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെന്നും യോഗം കുറ്റപ്പെടുത്തി. ചെയര്‍മാന്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി, ടി.എ ഖാലിദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.എം ഇഖ്ബാല്‍, കരിവെള്ളൂര്‍ വിജയന്‍, ഉബൈദുള്ള കടവത്ത്, വി.എം മുനീര്‍, ജി. നാരായണന്‍, ബി.കെ അബ്ദുല്‍ സമദ്, എം. പുരുഷേത്മന്‍ നായര്‍, ഹാരിസ് ചൂരി, കെ. ഷാഫി ഹാജി, എ.കെ ശങ്കര്‍, പി.കെ ഷെട്ടി ബെള്ളൂര്‍, ആര്‍.പി രമേഷ് ബാബു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad