Type Here to Get Search Results !

Bottom Ad

നിയമം ലംഘിച്ച് വാഹനമോടിച്ച നൂറോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി


കാഞ്ഞങ്ങാട് (www.evisionnews.co): നിയമം ലംഘിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 96 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. 18 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. ബാക്കിയുള്ള 33 പേര്‍ക്ക് നോട്ടീസയച്ചു. ഇതില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനം ഓടിച്ചവരാണ്. റോഡ് സുരക്ഷക്കായി സുപ്രിം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി. ഈ വര്‍ഷം ഇതിനകം 381 പേരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മദ്യപിച്ച് വാഹനം ഓടിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതും അശ്രദ്ധയായി വാഹനം ഓടിച്ചതും ഉള്‍പ്പെടുമെന്ന് ജോ.ആര്‍.ടി.ഒ എ.സി ഷീബ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad