മുംബൈ: (www.evisionnews.co) കനത്ത മഴയില്‍ ജനജീവിതവും ഗതാഗതവും സ്തംഭിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ബുധനാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നവിമുംബൈയിലെയും താനെയിലെയും പല ഭാഗങ്ങളിലേക്കും പുതുതായി കടന്നിട്ടുണ്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലേക്കും ഗോവയിലേക്കും മഴ കടക്കുകയാണെന്നും ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.
Post a Comment
0 Comments