Type Here to Get Search Results !

Bottom Ad

കേരളം നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലില്‍: ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി


കാസര്‍കോട് (www.evisionnews.in): മുഴുവന്‍ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാകുന്നു. ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടികള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ ജൂലൈ 30വരെ ഒരു മാസം കോളജ്, സ്‌കൂള്‍ തലങ്ങളില്‍ യുവ വോട്ടര്‍മാരെ ചേര്‍ത്തതുള്‍പ്പെടെ വോട്ടേഴ്സ് ലിസ്റ്റിന്റെ മുഴുവന്‍ കാര്യങ്ങളും പുതിയ സംവിധാനത്തിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ ജൂണിലെ കണക്ക് പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 977616 ആണ്. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം വഴി രണ്ടായിരത്തോളം പുതിയ വോട്ടര്‍മാര്‍ ജില്ലയില്‍ കൂടിയിട്ടുണ്ട്. ഇപ്പോള്‍ 2017 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരാണ് അപേക്ഷകരെങ്കില്‍ 2018ല്‍ 18 വയസ് പൂര്‍ത്തിയായവരെ കണക്കാക്കി ഒക്ടോബറില്‍ പുതിയ അപേക്ഷ സ്വീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad