Type Here to Get Search Results !

Bottom Ad

സണ്ണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനം: സംഘാടകര്‍ക്കെതിരെയും 167 വാഹനങ്ങള്‍ക്കെതിരെയും കേസ്


കൊച്ചി (www.evisionnews.in): സ്വകാര്യ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ കേസ്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ റോഡില്‍ ഗതാഗതകുരുക്ക് ഉണ്ടാക്കിയതിനാണ് സിറ്റി പോലീസ് കേസ് എടുത്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിംഗ് നടത്തിയതിന് 167 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സണ്ണി ലിയോണ്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് എം.ജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയത്. താരത്തെ കാണാന്‍ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad