കാസര്‍കോട് (www.evisionnews.co): സ്വതന്ത്ര ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ യോഗം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് യു. പോക്കര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം പറമ്പത്ത് അധ്യക്ഷത വഹിച്ചു.
സമീപ കാലങ്ങളില്‍ ഉണ്ടായ കോടതി ഉത്തരവുകളുടെയും സര്‍ക്കാര്‍ തീരുമാനങ്ങളുടെയും മറപിടിച്ച് അംഗീകൃത ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കാനും, തൊഴില്‍ സംരക്ഷിക്കുവാനും നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. അറ്റാച്ചഡ് തൊഴിലാളികള്‍ എന്ന വ്യാജേന ചില മേഖലകളില്‍ നടക്കുന്ന കടന്ന് കയറ്റം ഈ രംഗത്ത് സംഘര്‍ഷം ഉണ്ടാക്കുവാന്‍ ഇടയാക്കും. ഇതിന് തൊഴില്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടനില്‍ക്കുന്നത് അവസാനിപ്പിച്ച് യഥാര്‍ത്ഥ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് എ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശുക്കൂര്‍ ചെര്‍ക്കളം, സെക്രട്ടറി മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
ജില്ലാ പ്രസിഡണ്ടായി മുത്തലിബ് പാറക്കെട്ടിനെയും ജനറല്‍ സെക്രട്ടറിയായി യൂനുസ് വടകര മുക്കിനെയും ട്രഷററായി സഹീദ് ചെമ്മനാടിനെയും തെരഞ്ഞെടുത്തു.
Post a Comment
0 Comments