ചെമ്മനാട്: (www.evisionnews.co) രാജ്യത്തെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്ന് സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് ഷംസുദ്ദീന്‍ ആയിറ്റി പറഞ്ഞു. ചെമ്മനാട് മേഖലാ സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ മനാഫ് അധ്യക്ഷത വഹിച്ചു. സക്കീന സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സാസിയ സി.എം, സി.എം മുസ്തഫ, സി.എച്ച് സാജു, എസ്.എ സഹീദ്, പി.എം അബ്ദുല്ല, റസിയ സംബന്ധിച്ചു.
Post a Comment
0 Comments