Type Here to Get Search Results !

Bottom Ad

സൗത്ത് സോണ്‍ ജൂനിയല്‍ ഫുട്‌ബോള്‍ ടീമില്‍ കാസര്‍കോട് നിന്ന് ആദില്‍ അബ്ദുല്ലയും സിദ്ധാര്‍ഥും


കാസര്‍കോട് (www.evisionnews.co): സെപ്തംബര്‍ ആദ്യവാരം ആന്ധ്രപ്രദേശില്‍ നടക്കുന്ന സൗത്ത് സോണ്‍ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ജില്ലയില്‍ നിന്നും രണ്ട് മിടുക്കന്മാര്‍. ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി നേതൃത്വം നല്‍കുന്ന തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാദമിയില്‍ ഒരു വര്‍ഷമായി പരിശീലനം നടത്തുന്ന ആദില്‍ അബ്ദുല്ലയും സിദ്ധാര്‍ഥുമാണ് കേരള ടീമില്‍ ഇടംനേടിയിരിക്കുന്നത്. 

ഫോര്‍വേഡറായാണ് ആദില്‍ അബ്ദുല്ല ടീമില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ് ജൂനിയര്‍ സെലക്ഷനായി ഈ കൊച്ചുതാരം പോയിരുന്നുവെങ്കിലും പരിശീലനത്തിനിടെ വീണ് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീം സെലക്ഷനില്‍ ഇടംനേടാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എ.ബി ഖമറുദ്ദീന്റെയും കാഞ്ഞങ്ങാട് നോര്‍ത്ത് ചിത്താരിയിലെ ഫൗസിയ ബാരിക്കാടിന്റെയും മകനായ ആദില്‍ അബ്ദുല്ല തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സി.എച്ച് മുഹമ്മദ് കോയ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

നടക്കാവിലെ സുമിത്രന്‍- റീജ ദമ്പതികളുടെ മകനായ സിദ്ധാര്‍ഥ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് നടന്ന ഫുട്‌ബോള്‍ സെലക്ഷനിലാണ് ഇരുവരും സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയിരിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad