ന്യൂഡല്‍ഹി (www.evisionnews.in): പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചുകൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചുകൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതാണ് സുഹൃത്തിനു നേര്‍ക്ക് നിറയൊഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മുസ്തകീം പറഞ്ഞു. മ്യാന്‍മര്‍ സ്വദേശിയായ ഇനായത്താ(25)ണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്റെ സഹോദരീ ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. 'മുസ്തകീമും ഇനായത്തും സുഹൃത്തുക്കളായിരുന്നു.
ഇതിനിടെ മുസ്തകീം സിഗരറ്റ് വലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടായിരുന്നുവെന്നാണ് മുസ്തകീമിന്റെ മൊഴി. പിന്നീട് തൊണ്ടയിലെ അസ്വസ്ഥതയെ തുടര്‍ന്ന് മുസ്തകീം ഡോക്ടറെ കാണാന്‍ പോയിരുന്നു. അമിത പുകവലി കൊണ്ട് തൊണ്ടയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായും മുസ്തകീം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Post a Comment
0 Comments