Type Here to Get Search Results !

Bottom Ad

ആല്‍ഫി മാര്‍ട്ടിന്‍ ചികിത്സാ ഫണ്ട് മൂകാംബിക ബസ് കാരുണ്യ യാത്ര നാളെ


കുറ്റിക്കോല്‍: (www.evisionnews.co) റോഡരികില്‍ ബസ് കാത്തു നില്‍ക്കവെ കാറിടിച്ചു പരിക്കേറ്റ് ഗുരുതരനിലയില്‍ മംഗളൂരു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരിവേടകത്തെ മാര്‍ട്ടിന്‍-മിനി ദമ്പതികളുടെ മകള്‍ ആല്‍ഫി മാര്‍ട്ടിനെ സഹായിക്കാന്‍ പാണത്തൂര്‍-കൊന്നക്കാട്-കാഞ്ഞങ്ങാട്, ബളാംതോട്-ബന്തടുക്ക-കാസര്‍കോട് റൂട്ടുകളിലോടുന്ന മൂകാംബിക ട്രാവല്‍സിന്റെ രണ്ടു ബസ്സുകള്‍ നാളെ കാരുണ്യയാത്ര നടത്തും. ജി എച്ച് എസ് എസ് ഇരിയണ്ണിയിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആല്‍ഫി. ഈ മാസം രണ്ടിനു ഇരിയണ്ണിയില്‍ ബസ് കാത്തു നില്‍ക്കവെയാണ് കാര്‍ ആല്‍ഫിമാര്‍ട്ടിനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരിക്കേറ്റ ആല്‍ഫി ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത്.
പൂര്‍ണ്ണബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇതിനോടകം തന്നെ ചികിത്സക്കായി നാലു ലക്ഷത്തോളം രൂപ ചെലവായിരിക്കുകയാണ്. ഭീമമായ ചികിത്സാതുക താങ്ങാനാവാത്ത സ്ഥിതിയിലാണ് ആല്‍ഫിയുടെ കുടുംബം. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞാണ് മൂകാംബിക ബസ് കാരുണ്യ യാത്രയുമായി മുന്നോട്ടു വരുന്നത്. ആല്‍ഫിയെ സഹായിക്കാന്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, ലില്ലി തോമസ്, മേരിപുരം ഇടവക വികാരി ഫാദര്‍ മാത്യു വളവനാല്‍ എന്നിവര്‍ രക്ഷാധികാരികളായും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി തോമസ് (ചെയ), പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍(കണ്‍) കെ ജെ രാജു (ട്രഷ) എന്നിവര്‍ ഭാരവാഹികളുമായുള്ള ചികിത്സാ സഹായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ നിധിയിലേക്കു നേരിട്ടു ധനസഹായം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ബന്തടുക്ക ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 40420101 026829, ഐ എഫ് എസ് സി കോഡ്: കെ എല്‍ ജി ബി -0040420 എന്ന അക്കൗണ്ടില്‍ സഹായം നിക്ഷേപിക്കണമെന്ന് ആല്‍ഫി മാര്‍ട്ടിന്‍ ചികിത്സാ സഹായ സമിതി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad