ബദിയടുക്ക: ചൊവ്വാഴ്ച്ച ഉണ്ടായ കനത്ത മഴയില്‍ വീട് തകര്‍ന്നു. ഉക്കിനടുക്കക്ക് സമീപം ബന്‍പത്തടുക്കയിലെ പരേതനായ നാരായണ നായകിന്റെ ഭാര്യ യശോദയുടെ ഓട് പാകിയ വീടാണ് ഭാഗികമായി തകര്‍ന്നത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. യശോദ തനിച്ചാണ് വീട്ടില്‍ കഴിയുന്നത്. ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു.
Post a Comment
0 Comments