അബുദാബി: (www.evisionnews.co) അബുദാബി കെഎംസിസി ഉദുമാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിനും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. അബുദാബി മദിനത് സായിദ് സ്‌പൈസി റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.കെ അഹ്മദ് ഉല്‍ഘാടനം ചെയ്തു. ഉദുമ മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഷമീം ബേക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൂന്ന് വര്‍ഷമാണ് മെമ്പര്‍ഷിപ്പ് കാലയളവ്. മണ്ഡലത്തില്‍ നിന്നും ആയിരം അംഗങ്ങളെ ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ , സെക്രട്ടറി അനീസ് മാങ്ങാട് ,വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സലാം അലൂര്‍,മജീദ് ചിത്താരി,സി. എച്ച് മുഹമ്മദ്, കെ.പി സിദ്ധിഖ് കൊട്ടുമ്പ, മുസ്തഫ ദേലംപാടി,സവാദ് ബേക്കല്‍, അയൂബ് മാങ്ങാട്, അസീസ് കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി .എച്ച് മുഹമ്മദ് ഹനീഫ സ്വാഗതവും സമീര്‍ കോട്ടിക്കുളം നന്ദിയും അറിയിച്ചു.
Post a Comment
0 Comments