പള്ളിക്കര: (www.evisionnews.co) ബി.ജെ.പി.യെ എതിര്‍ക്കാന്‍ സി.പി.എമ്മാണ് മുന്‍പന്തിയിലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. മുസ്ലിം ലീഗ് പൂച്ചക്കാട് മേഖലാ പൊതുസമ്മേളനം പി.എ റസാഖ് ഹാജി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂപക്ഷങ്ങളോടുള്ള സമീപനത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും നല്ല ധാരണയിലാണ് പോവുന്നത്. എറണാകുളത്ത് വിസ്ഡം പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെ ക്രൂരമായ ആക്രമം അഴിച്ചുവിട്ടത് അതിനുദാഹരണമാണ്. പല നേതാക്കളുടെയും കൈകളാള്‍ റിലീസ് ചെയ്യപ്പെട്ടതാണ് വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖ. ഇതിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് സംസാരിച്ചതെന്ന് മനസിലാവുന്നില്ലന്നും ഖമറുദ്ദീന്‍ പറഞ്ഞു.
എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. അസീസ് കടവ് വിഷയാവതരണം നടത്തി. പൂച്ചക്കാട് മേഖല മുസ്ലിം ലീഗും കെ.എം.സി.സിയും നിര്‍മിക്കുന്ന രണ്ടു ബൈത്തു റഹ്മയുടെ പ്രഖ്യാപനം മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പഴയകാല നേതാക്കളെയും ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് തൊട്ടിയെയും ആദരിച്ചു. അഡ്വ. എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ ഉപഹാരം നല്‍കി. പൂച്ചക്കാട് പള്ളികുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് യു.എ.ഇ മേഖലാ കെ.എം.സി.സി നല്‍കുന്ന ധനസഹായം കൈമാറി.
ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, പള്ളിക്കര പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ബഷീര്‍ വെള്ളിക്കോത്ത്, കെ.എം അബ്ദുല്‍ റഹിമാന്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പി.എ അബൂബക്കര്‍ ഹാജി, ഹാരിസ് തൊട്ടി, മുഹമ്മദലി ഹാജി, റസാഖ് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി തറക്കാരി, സോളാര്‍ ഹംസ, ഹസൈനാര്‍ ആമു ഹാജി, മജീദ് ചായപ്പൊടി, എം.ബി ഷാനവാസ്, ബി.കെ ബഷീര്‍, സാദാത്ത് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി ഉമ്പു, പി.എ റസാഖ്, മജീദ് പോളു, ഹമീദ് മാസ്റ്റര്‍ പ്രസംഗിച്ചു. നേരത്തെ പള്ളിക്കരയില്‍ നിന്നും പൂച്ചക്കാട് വരെ ഗ്രീന്‍ഗാര്‍ഡിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ വിളംബര ജാഥ നടത്തി. മുഹമ്മദ് കുഞ്ഞി ബപ്പന്‍കുട്ടി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തി.
Post a Comment
0 Comments